ദോഹ: ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഖത്തറില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി സൂചന. 24 മണിക്കൂറിനിടെ 734 പേര്‍ക്കെതിരേയാണ് രാജ്യത്ത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്. മാസ്ക്ക് ധരിക്കാത്തതിന് മാത്രം 705 പേര്‍ക്കെതിരേയാണ് നടപടി. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലില്‍ കൂടുതല്‍ പേര് സഞ്ചരിച്ചതിന് 14 പേരാണ് കുടുങ്ങിയത്. സ്മാര്‍ട്ട് ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഏഴ് പേര്‍ക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തതിന് എട്ടു പേര്‍ക്കെതിരേയും കേസെടുത്തു.
ഖത്തറില്‍ കോവിഡിന്റെ രണ്ടാംതരംഗ സാധ്യത വ്യക്തമായതു മൂതല്‍ നിയലംഘകര്ക്കെതിരേ ശക്തമായ നടപടിയാണ് ഖത്തര്‍ പോലിസ് സ്വീകരിക്കുന്നത്. ഇതിനായി തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്നുണ്ട്. അശ്രദ്ധ മൂലം ആയിരക്കണക്കിന് പേരാണ് പോലിസ് പിടിയിലായത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്താല്‍ മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
More than 700 more booked for COVID-19 rule violations in Qatar
ALSO WATCH