Saturday, May 15, 2021
Home Newsfeed ഖത്തറില്‍ 60 വയസ്സിന് മുകളിലുള്ള 80 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു

ഖത്തറില്‍ 60 വയസ്സിന് മുകളിലുള്ള 80 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു

ദോഹ: ഖത്തറില്‍ 60 വയസ്സിനു മുകളിലുള്ള 81 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധ ഏറ്റവും സങ്കീര്‍ണമാവാന്‍ സാധ്യതയുള്ള അഞ്ചില്‍ നാലു പേര്‍ക്കും വാക്‌സിന്‍ ലഭിച്ചതായാണ് ഈ കണക്ക് സൂചിപ്പിക്കുന്നതെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി വിഭാഗത്തിലെ ഹനാദി അല്‍ ഹമദ് പറഞ്ഞു.

രോഗം ഗുരുതരമാവുന്നതിനെ തടയുന്നതില്‍ വാക്‌സിന്‍ അങ്ങേയറ്റം ഫലപ്രദമാണെന്നത് ശുഭവാര്‍ത്തയാണ്. ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ വാക്‌സിനുകള്‍ 95 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഖത്തറിലെ സ്ഥിതിവിവരക്കണക്ക് പ്രകാരം 60 വയസ്സിന് മുകളിലുള്ള വാക്‌സിനെടുക്കാത്ത രോഗികള്‍ വാക്‌സിനെടുത്തവരേക്കാള്‍ ഐസിയുവില്‍ ആവാനുള്ള സാധ്യത 40 ഇരട്ടിയാണെന്നും ഡോ അല്‍ഹമദ് പറഞ്ഞു.

രാജ്യത്ത് ഇതുവരെ വാക്‌സിനെടുക്കാത്ത മുഴുവന്‍ വയോജനങ്ങളും വാക്‌സിന് വേണ്ടി ബുക്ക് ചെയ്യണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. പിഎച്ച്‌സിസിയില്‍ അപ്പോയിന്‍മെന്റിന് 4027 7077 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
ALSO WATCH

Most Popular