Sunday, July 25, 2021
Home Newsfeed വാക്‌സിനേഷനില്‍ മൂന്ന് മില്ല്യന്‍ ഡോസ് കടന്ന് ഖത്തര്‍; 71.3 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു

വാക്‌സിനേഷനില്‍ മൂന്ന് മില്ല്യന്‍ ഡോസ് കടന്ന് ഖത്തര്‍; 71.3 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു

ദോഹ: കോവിഡ് വാക്‌സിനേഷനില്‍ 30 ലക്ഷം ഡോസ് എന്ന കടമ്പ കടന്ന് ഖത്തര്‍. ഇതുവരെയായി 30,08,822 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ നല്‍കിയത്. വാക്‌സിനെടുക്കാന്‍ യോഗ്യരായവരില്‍ 71.3 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. 58.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ കിട്ടി. 40 വയസ്സിന് മുകളിലുള്ള 90.3 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനെടുത്തതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ALSO WATCH

Most Popular