Sunday, June 20, 2021
Home Gulf Qatar മോര്‍ഗന്‍ ഫ്രീമാന്‍ വിഷ് 2020ല്‍ മുഖ്യപ്രഭാഷകന്‍

മോര്‍ഗന്‍ ഫ്രീമാന്‍ വിഷ് 2020ല്‍ മുഖ്യപ്രഭാഷകന്‍

ദോഹ: നവംബര്‍ 15 മുതല്‍ 19 വരെ ഖത്തറില്‍ നടക്കുന്ന വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്തില്‍ പ്രമുഖ അമേരിക്കന്‍ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ മുഖ്യപ്രഭാഷകനാവും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആഗോള സമ്മേളനത്തിന്റെ അഞ്ചാമത് എഡിഷന്‍ ഓണ്‍ലൈനിലാണ് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍, നവസംരഭകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. കുറേക്കൂടി ആരോഗ്യകരമായ ലോകം എന്ന ലക്ഷ്യത്തോടെയാണ് വിഷ സംഘടിപ്പിക്കുന്നത്.

അഞ്ച് പതിറ്റാണ്ടു കാലമായി അഭിനയ രംഗത്തുള്ള മോര്‍ഗന്‍ ഫ്രീമാന്‍ ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സ്‌ക്രീനിന് പുറത്ത് മനുഷ്യാവകാശ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമാണ് മോര്‍ഗന്‍ ഫ്രീമാന്‍. സാമൂഹിക അനീതിക്കെതിരേ നിരന്തരം പോരാടുന്ന വ്യക്തിത്വം കൂടിയാണ്. വിഷ് 2020ല്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവും എന്നതില്‍ ഊന്നിയായിരിക്കും അദ്ദേഹം സംസാരിക്കുക.
Morgan Freeman to inspire as keynote speaker at WISH 2020


 

Most Popular