Sunday, June 20, 2021
Home Gulf Qatar ഖത്തറിലെ മസ്ജിദുകള്‍ തുറക്കുമെന്ന പ്രചാരണം; വസ്തുത ഇതാണ്

ഖത്തറിലെ മസ്ജിദുകള്‍ തുറക്കുമെന്ന പ്രചാരണം; വസ്തുത ഇതാണ്

ദോഹ: ദോഹ: ഖത്തറിലെ മസ്ജിദുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇന്‍ഫോഗ്രാഫിക് പോസ്റ്ററുകള്‍ മസ്ജിദുകള്‍ തുറക്കുന്ന സമയത്ത് പാലിക്കേണ്ട നടപടികളുടെ ബോധവല്‍ക്കരണത്തിനുള്ളതാണ്. സാഹചര്യം പൂര്‍ണമായും അനുകൂലമായാല്‍ മാത്രമേ മസജിദുകള്‍ തുറക്കുകയുള്ളുവെന്ന് ഔഖാഫ് അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 17 മുതലാണ് ഖത്തറില്‍ മസ്ജിദുകള്‍ അടച്ചിട്ടത്. മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് മസ്ജിദില്‍ മാത്രമാണ് മസ്ജിദുകള്‍ അടച്ചതിന് ശേഷ സമൂഹമായുള്ള നമസ്‌കാരം നടന്നത്.

Mosques continue to remain closed, infographics aimed at educating public: Awqaf


 

Most Popular