Tuesday, June 22, 2021
Home Newsfeed ഖത്തറില്‍ ബാങ്കിനും നമസ്‌കാരത്തിനും ഇടയിലുള്ള സമയം 10 മിനിറ്റാക്കി വര്‍ധിപ്പിച്ചതായി ഔഖാഫ് മന്ത്രാലയം

ഖത്തറില്‍ ബാങ്കിനും നമസ്‌കാരത്തിനും ഇടയിലുള്ള സമയം 10 മിനിറ്റാക്കി വര്‍ധിപ്പിച്ചതായി ഔഖാഫ് മന്ത്രാലയം

ഖത്തറില്‍ ബാങ്കിനും നമസ്‌കാരത്തിനും ഇടയിലുള്ള സമയം 10 മിനിറ്റാക്കി വര്‍ധിപ്പിച്ചതായി ഔഖാഫ് മന്ത്രാലയം. നിലവില്‍ അഞ്ച് മിനിറ്റായിരുന്നു. ഇനി മുതല്‍ ബാങ്ക് വിളിച്ച് 10 മിനിറ്റിന് ശേഷമായിരിക്കും നമസ്‌കാരം തുടങ്ങുന്നത് അറിയിച്ചു കൊണ്ടുള്ള ഇഖാമത്ത്.

വെള്ളിയാഴ്ച്ച ഒന്നും രണ്ടും ബാങ്കുകള്‍ക്കിടയിലുള്ള സമയം 20 മിനിറ്റായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറില്‍
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പള്ളികളില്‍ ചെലഴിക്കുന്ന സമയത്തില്‍ കുറവ് വരുത്തിയത്. രാജ്യത്ത് ഏതാനും ആഴ്ചകളായി കോവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്.

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ നാലു ഘട്ടങ്ങളായി ഇളവ് വരുത്തുമെന്ന് ഖത്തര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടം മെയ് 28ന് ആണ് തുടങ്ങുന്നത്. നാലാമത്തെയും അവസാനത്തെയും ഘട്ടം ജൂലൈ 30 നും ആരംഭിക്കും. ഓരോ ഘട്ടത്തിന്റെയും ദൈര്‍ഘ്യം കുറഞ്ഞത് 3 ആഴ്ചയെങ്കിലും ആക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. വാക്‌സിനെടുത്തവര്‍ക്ക് നിരവധി ഇളവുകള്‍ ലഭിക്കുന്ന രീതിയിലാണ് പ്രഖ്യാപനം. വാക്‌സിനേഷന്‍ ലഭിച്ചവര്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളോടെ റെസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സ്‌കൂളുകള്‍ എന്നിവ സന്ദര്‍ശിക്കാന്‍ സാധിക്കും.

Most Popular