Tuesday, May 18, 2021
Home Newsfeed വാഹന അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവെന്ന് ഖത്തര്‍ ആഭ്യന്തര...

വാഹന അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: വാഹന അപകടമുണ്ടായാല്‍ അധികൃതര്‍ക്ക് റിപോര്‍ട്ട് ചെയ്യും മുമ്പ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാല്‍ ശ്രമിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയോ പോലിസ് കൈകാണിച്ചാല്‍ വാഹനം നിര്‍ത്താതെ പോവുകയോ ചെയ്താല്‍ ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയും ലഭിക്കും-ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവര്‍മാര്‍ സാധാരണയായി ചെയ്യുന്ന അബദ്ധങ്ങള്‍ എന്ന വിഷയത്തിലായിരുന്നു വാര്‍ത്താ സമ്മേളനം. വ്യത്യസ്ത പ്രവാസി സമൂഹങ്ങളില്‍ നിന്നുള്ള 130ഓളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

റെഡ് സിഗ്നല്‍ കട്ട് ചെയ്ത് പോവുന്നതാണ് മറ്റൊരു പ്രധാന അബദ്ധം. 6,000 റിയാലാണ് ഇതിന് പിഴ നല്‍കേണ്ടത്. കുട്ടികളുടെ സുരക്ഷ ശ്രദ്ധിക്കാത്തതും ഒരു പ്രധാന പ്രശ്‌നമാണ്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ സുരക്ഷിതത്വം പരിഗണിച്ച് പിറകിലെ സീറ്റിലാണ് ഇരുത്തേണ്ടത്. ഇതിന് 500 റിയാലാണ് പിഴ.

ഡ്രൈവ് ചെയ്യുന്ന സമയത്ത് മൊബൈല്‍ ഫോണോ മറ്റെന്തെങ്കിലും വസ്തുക്കളോ കൈയില്‍ കരുതുന്നതും വാഹനത്തിലെ ടെലിവിഷനില്‍ നിന്ന് വീഡിയോ കാണുന്നതും 500 റിയാല്‍ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ALSO WATCH

Most Popular