Tuesday, May 18, 2021
Home Newsfeed കര്‍വ ബസ്സില്‍ സഞ്ചരിക്കാനുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ സൗജന്യമായി നല്‍കുന്നു

കര്‍വ ബസ്സില്‍ സഞ്ചരിക്കാനുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ സൗജന്യമായി നല്‍കുന്നു

ദോഹ: റമദാനില്‍ മുവാസലാത്തും ഖത്തര്‍ ചാരിറ്റിയും കൈകോര്‍ത്ത് സൗജന്യമായി കര്‍വ സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കുന്നു. ഖത്തര്‍ ചാരിറ്റി തൊഴിലാളികള്‍ക്ക് നല്‍കുന്ന ഇഫ്താര്‍ ഭക്ഷണത്തോടൊപ്പമാണ് കര്‍വ ബസ്സില്‍ സഞ്ചരിക്കുന്നതിനുള്ള സൗജന്യ സ്മാര്‍ട്ട് കാര്‍ഡും നല്‍കുന്നത്.

മുവാസലാത്ത് ഓപറേഷന്‍സ് മാനേജര്‍ നാസര്‍ മഹ്‌മൂദ് അല്‍ ശമ്മാരി റീചാര്‍ജ് ചെയ്യാവുന്ന കാര്‍ഡുകള്‍ ഖത്തര്‍ ചാരിറ്റി റിലേഷന്‍സ് ആന്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി മേധാവി അഹ്‌മദ് ഉമര്‍ അല്‍ ഷെറാവിക്ക് കൈമാറി.

ഖത്തറില്‍ കര്‍വയുടെ ബസ്സുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സാധാരണ തൊഴിലാളികളാണ്. കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ഈ തൊഴിലാളികള്‍ക്ക് സൗജന്യമായി കാര്‍ഡ് ലഭിക്കുന്നത് വലിയൊരു ആശ്വാസമാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
ALSO WATCH

Most Popular