Saturday, June 19, 2021
Home Gulf Qatar ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി എം എസ് ബുഖാരി അന്തരിച്ചു

ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി എം എസ് ബുഖാരി അന്തരിച്ചു

ദോഹ: ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകനും പ്രമുഖ ഇന്ത്യന്‍ വ്യവസായിയുമായ എം എസ് ബുഖാരി അന്തരിച്ചു. 57 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.

ഭോപാല്‍ സ്വദേശിയായ ബുഖാരി 1963 ലാണ് ജനിച്ചത്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം മുംബൈയിലാണ് അദ്ദേഹം തന്റെ കരിയര്‍ തുടങ്ങിയത്. 1987ലാണ് ഖത്തറിലെത്തിയത്. സാട്കോ ഇന്റര്‍നാഷണല്‍ അടക്കം നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളിയും മാനേജിംഗ് ഡയറക്ടറുമായിരുന്നു. തിരക്ക് പിടിച്ച ബിസിനസ്് ജീവിതത്തിനിടയിലും സാമൂഹ്യ സാംസ്‌കാരിക കായിക രംഗങ്ങളില്‍ സജീവമായിരുന്നു. ഇന്ത്യന്‍ സ്പോര്‍ട്്സ് സെന്ററിന്റെ സ്ഥാപക നേതാക്കളില്‍പ്പെട്ട അദ്ദേഹം സെന്റര്‍ രക്ഷാധികാരിയായിരുന്നു.

ബിര്‍ള പബ്ളിക് സ്‌ക്കൂള്‍ ലൈഫ് മെമ്പര്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഫൗണ്ടര്‍ മെമ്പര്‍ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു. ഉറുദു ഭാഷ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികള്‍ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ളവരുമായും ഊഷ്മള ബന്ധം നിലനിര്‍ത്തിയ അദ്ദേഹത്തിന്റെ സൗഹൃദ വലയം വളരെ വിശാലമായിരുന്നു.

Most Popular