Friday, July 23, 2021
Home Gulf Qatar സര്‍ഗാത്മകതയ്ക്ക് ഖത്തറില്‍ പുതിയ കേന്ദ്രം; മുശൈരിബില്‍ ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് തുറന്നു

സര്‍ഗാത്മകതയ്ക്ക് ഖത്തറില്‍ പുതിയ കേന്ദ്രം; മുശൈരിബില്‍ ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് തുറന്നു

ദോഹ: ഖത്തറിലുള്ള മുശൈരിബ് ഡൗണ്‍ടൗണില്‍ ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് പ്രവര്‍ത്തനമാരംഭിച്ചു. ഡിസൈന്‍ ഡിസ്ട്രിക്ടിന്റെ നിര്‍മാണത്തില്‍ പങ്കാളികളായ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത വെര്‍ച്വല്‍ സമ്മിറ്റിലായിരുന്നു ഉദ്ഘാടനം. ലോക തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന കലയുടെയും സര്‍ഗാത്മകതയുടെയും കേന്ദ്രം എന്ന നിലയിലാണ് ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് വിഭാവനം ചെയ്തിരിക്കുന്നത്.

പ്രാദേശിക ഡിസൈനര്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം മേഖലയിലെയും ആഗോള തലത്തിലെയും മികച്ച കലാകാരന്മാരെ ഇങ്ങോട്ട് ആകര്‍ഷിക്കും. സാമ്പത്തിക മേഖല വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ന്റെ ഭാഗമാണ് ഈ പദ്ധതി.

സര്‍ഗാത്മകമായ എല്ലാ വ്യവസായങ്ങള്‍ക്കും ഇടം നല്‍കുന്ന ആശയങ്ങളുടെയും പുതുമകളുടെയും പദ്ധതികളുടെയും കേന്ദ്രമായിരിക്കും ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് എന്ന് മുശൈരിബ് പ്രോപര്‍ട്ടീസ് ആക്ടിങ് സിഇഒ അലി അല്‍ കുവാരി പറഞ്ഞു. ഗാലറികള്‍, ഷോറൂമുകള്‍, ക്രിയേറ്റീവ് സേവനങ്ങള്‍, സ്‌റ്റോറുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയവയൊക്കെ ദോഹ ഡിസൈന്‍ ഡിസ്ട്രിക്ടില്‍ ഉണ്ടാവും.
Msheireb Properties launches Doha Design District

Most Popular