Sunday, June 20, 2021
Home Gulf Qatar മുശൈരിബ് ട്രാമിന് ഗ്ലോബല്‍ ലൈറ്റ് റെയില്‍ പുരസ്‌കാരം

മുശൈരിബ് ട്രാമിന് ഗ്ലോബല്‍ ലൈറ്റ് റെയില്‍ പുരസ്‌കാരം

ദോഹ: മുശൈരിബ് ട്രാമിനും നിര്‍മാതാക്കളായ കാലഫോണിയ ട്രാം കമ്പനി ടിഐടി/എം നും 2020 ഗ്ലോബല്‍ ലൈറ്റ് റെയില്‍ പുരസ്‌കാരം. പരിസ്ഥിതി സുസ്ഥിരതാ വിഭാഗത്തിലാണ് അംഗീകാരം. കസ്റ്റമര്‍ ഇനീഷ്യേറ്റീവ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കമന്റ് ലഭിച്ചതിനുള്ള പുരസ്‌കാരവും ഇവര്‍ക്കു തന്നെയാണ്.

കോവിഡ് സാഹചര്യത്തില്‍ 30 ശതമാനം ശേഷിയിലാണ് ട്രാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും പുതിയ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ട്രാം പ്രവര്‍ത്തിക്കുന്നത്. ഭിന്ന ശേഷി സൗഹൃദം കൂടിയാണ് ട്രാമിലെ സംവിധാനം.

ഒമ്പത് സ്റ്റേഷനുകളുള്ള മുശൈരിബ് ട്രാം മുശൈരിബിനെ മുഴുവനായും ബന്ധിപ്പിക്കുന്നു. ഓരോ ആറ് മിനിറ്റിലും സര്‍വീസുണ്ട്. 2 കിലോമീറ്റര്‍ ദൂരമുള്ള ട്രാക്കില്‍ ഓരോ 400 മീറ്ററിലുമാണ് സ്‌റ്റോപ്പ്. പൂര്‍ണമായും ശീതീകരിച്ച ട്രാം കാറുകളില്‍ സൂര്യപ്രകാശത്തില്‍ നിന്നുള്ള 90 ശതമാനം ചൂടും ഫില്‍റ്റര്‍ ചെയ്യുന്ന പ്രത്യേക തരത്തിലുള്ള ഗ്ലാസ് പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

18 മിനിറ്റ് കൊണ്ട് മുശൈരിബ് ഡൗണ്‍ടൗണ്‍ ദോഹ പൂര്‍ണമായും കറങ്ങാന്‍ മുശൈരിബ് ട്രാം വഴി സാധിക്കും. സെന്‍ട്രല്‍ മുശൈരിബ് മെട്രോ സ്‌റ്റേഷനില്‍ മുശൈരിബ് ട്രാം, ദോഹ മെട്രോയുടെ മൂന്ന് പാതകളുമായും ബന്ധിപ്പിക്കുന്നു.
Msheireb Tram wins Global Light Rail Award


 

Most Popular