Monday, April 12, 2021
Home Gulf Qatar മുകൈനിസ് ക്വാറന്റീന്‍ പാക്കേജില്‍ ഡാറ്റാ സിം കാര്‍ഡ് അടങ്ങിയ മൊബൈല്‍ ഫോണും; ആകെ ചെലവ് 1820...

മുകൈനിസ് ക്വാറന്റീന്‍ പാക്കേജില്‍ ഡാറ്റാ സിം കാര്‍ഡ് അടങ്ങിയ മൊബൈല്‍ ഫോണും; ആകെ ചെലവ് 1820 റിയാല്‍

ദോഹ: കുറഞ്ഞ ചെലവില്‍ ക്വാറന്റീന്‍ സൗകര്യം തേടുന്നവര്‍ക്കായി ഒരുക്കിയ ഖത്തറിലെ മുകൈനിസ് ക്വാറന്റീനില്‍ കൂടുതല്‍ സൗകര്യങ്ങളും ഇളവുകളും പ്രഖ്യാപിച്ച് അധികൃതര്‍. 1820 റിയാല്‍ നല്‍കിയാല്‍ 14 ദിവസത്തെ താമസവും മൂന്ന് നേരത്ത ഭക്ഷണത്തിനും പുറമേ മറ്റ ചില സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദോഹ വിമാനത്താവളത്തിലിറങ്ങിയാല്‍ സിം കാര്‍ഡ് ഉള്‍പ്പെട്ട മൊബൈല്‍ ഫോണ്‍ ലഭിക്കുമെന്നതാണ് ഇതിലൊന്ന്. താമസ സ്ഥലത്ത് എത്തിയാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന ഡാറ്റാ സിം കാര്‍ഡും ലഭിക്കും. മുകൈനിസില്‍ വൈഫൈ സൗകര്യം ഇല്ലെന്നതിനാല്‍ പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമാവും.

മൊബൈല്‍ ഫോണ്‍ ഒഴിവാക്കുന്നവര്‍ക്ക് നല്‍കേണ്ട തുകയില്‍ ഇളവ് ലഭിക്കില്ലെന്ന് ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് മുകൈനിസിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷനും പാക്കേജില്‍ ഉള്‍പ്പെടുന്നു.
14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് പോകുന്ന വേളയില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ വീണ്ടും 14 ദിവസം തങ്ങുന്നതിന് നേരത്തേ 700 റിയാല്‍ ഇന്‍ഷുറന്‍സ് തുക എന്ന രീതിയില്‍ വാങ്ങിയിരുന്നു. പുതിയ തീരുമാനപ്രകാരം അത് ഒഴിവാക്കിയിട്ടുണ്ട്. 14 ദിവസത്തെ അധിക താമസച്ചെലവ് ഡിസ്‌കവര്‍ ഖത്തറാണ് വഹിക്കുക.

Most Popular