Sunday, June 20, 2021
Home Gulf Qatar 'തൊഴിലാളി പാര്‍പ്പിടങ്ങളില്ലാത്ത റയ്യാന്‍'; മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി

‘തൊഴിലാളി പാര്‍പ്പിടങ്ങളില്ലാത്ത റയ്യാന്‍’; മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി

ദോഹ: അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി പരിധിയിലുള്ള തൊഴിലാളി പാര്‍പ്പിട കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. കുടുംബങ്ങള്‍ക്ക് നീക്കിവച്ചിട്ടുള്ള പാര്‍പ്പിട മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയപ്രകാരമാണ് നടപടി. ഒരു മാസം മുമ്പ് ആരംഭിച്ച പരിശോധനയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ആഭ്യന്തര സുരക്ഷാ സേനയുടെ(ലഖ്‌വിയ) സഹകരണത്തോടെയാണ് മുനിസിപ്പാലിറ്റിയിലുടനീളം പരിശോധന നടത്തുന്നത്. മേഖലയില്‍ താമസിച്ചിരുന്ന നിരവധി തൊഴിലാളികളോട് വീട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരേ നടപടി സ്വീകരിക്കും. മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ തൊഴിലാളി പാര്‍പ്പിടങ്ങളും ഒഴിപ്പിക്കും വരെ പരിശോധന തുടരും.
Municipal inspectors press ahead with ‘Rayyan without workers’ housing’ campaign

Most Popular