Thursday, September 23, 2021
Home Gulf Qatar പെരുന്നാളിന് 2500ഓളം പേര്‍ക്ക് ഭക്ഷണവും ഐസൊലേഷന്‍ വാര്‍ഡില്‍ പുതുവസ്ത്രവും നല്‍കി നാദാപുരം കെഎംസിസി

പെരുന്നാളിന് 2500ഓളം പേര്‍ക്ക് ഭക്ഷണവും ഐസൊലേഷന്‍ വാര്‍ഡില്‍ പുതുവസ്ത്രവും നല്‍കി നാദാപുരം കെഎംസിസി

ദോഹ: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി ദോഹയിലെ വിവിധ ഭാഗങ്ങളിലായി 2500ഓളം പേര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. രാവിലെ മുതല്‍ ഉച്ചവരെ 50ഓളം വളണ്ടിയര്‍ന്മാരെ സജ്ജരാക്കിയാണ് റൂമുകളില്‍ എത്തിച്ച് ഭക്ഷണ വിതരണം നടത്തിയത്.

ഇതിനു പുറമെ ഐസൊലേഷന്‍ വാര്‍ഡുകള്‍ കഴിയുന്ന രോഗികള്‍ക്ക് പുതുവസ്ത്രവും നല്‍കിയിരുന്നു. ക്വാറന്റീനില്‍ കഴിയുന്നര്‍ക്കും സെന്ററിലെ വൊളന്റിയേഴ്‌സിനും ഭക്ഷണം ഒരുക്കിയിരുന്നു. പാകം ചെയ്ത ഭക്ഷണത്തിനു പുറമെ പെരുന്നാള്‍ ദിന തലേന്നു നിരവധി പേര്‍ക്ക് ഈദ് ഗിഫ്റ്റ് എന്ന നിലയില്‍ ബിരിയാണി കിറ്റുകളും നല്‍കിയിരുന്നു.

 

കോവിഡ് കാല റീലീഫ് സേവനത്തിന്റെ ഭാഗമായി നാദാപുരം മണ്ഡലം കമ്മറ്റി ഇതുവരെയായി 10000ലേറെ പേര്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്. മെഡിക്കല്‍ സഹായങ്ങള്‍,
ആവശ്യമായ മരുന്ന് വിതരണം കൗണ്‍സിലിംഗ് തുടങ്ങിയവയും ഹെല്‍പ് ഡെസ്‌ക്കിന്റെ ഭാഗമായി നടന്നു വരുന്നു.

ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ആവിശ്യമായ സാധനങ്ങള്‍, മുസ്ഹഫ്, മുസല്ല, ഉള്‍പ്പെടെ റമളാന്‍ ഗിഫ്റ്റ്, മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപ്പണുകള്‍ തുടങ്ങിയവയും നല്‍കി. ദോഹയിലെ വിവിധ ഭാഗങ്ങളിലായി നോമ്പതുറയും അത്താഴവും ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സേഫ്റ്റി കിറ്റുകള്‍, മധുരപലഹാരങ്ങള്‍ അടങ്ങിയ സ്‌നേഹസമ്മാനങ്ങളും എയര്‍പോര്‍ട്ടില്‍ ആവശ്യമായ സേവനങ്ങളും നല്‍കിയിയിരുന്നു.

ക്വാറന്റീനില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത നിരവധി പേര്‍ക്ക് ആവശ്യമായ റൂമുകള്‍ സജ്ജീകരിക്കാനും ആവിശ്യമായവര്‍ക്ക് കൗണ്‍സിലിങും നാദാപുരം മണ്ഡലം കമ്മറ്റി കോവിഡ് കാല റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭഗമായി ചെയ്തു വരികയാണ്.


 

Most Popular