Friday, June 18, 2021
Home News Kerala ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന നടുവണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി

ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന നടുവണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി പാറപ്പുറത്ത്കണ്ടി ഇമ്പിച്ചിമമ്മു നാട്ടില്‍ നിര്യാതനായി. ഖത്തര്‍ എയര്‍വെയ്സില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം അര്‍ബുദ ബാധയെ തുടര്‍ന്ന് രണ്ടു മാസം മുമ്പ് ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയതായിരുന്നു. നേരത്തെ ഏറെക്കാലം സൗദിയിലും ജോലി ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഭാര്യ റാബിയ.  മര്‍സിന ജാസ്മിന്‍, മുഹമ്മദ് ദര്‍വീഷ്,സനാ പര്‍വീന്‍ എന്നിവരാണ് മക്കള്‍. മരുമക്കള്‍: അബ്ദുല്‍ സലിം കമ്മന, മുഹമ്മദ് ഷമീര്‍.

Most Popular