Thursday, June 17, 2021
Home News National ഖത്തര്‍ അമീറിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

ഖത്തര്‍ അമീറിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

ദോഹ: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് സംസാരിച്ചു. കോവിഡിനെതിരേ ഇരു രാജ്യങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വൈറസ് വ്യാപനം തടയുന്നതിന് യോജിച്ചുള്ള പോരാട്ടത്തിന്റെ ആവശ്യകതയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ ജനതയ്ക്ക് അമീര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കോവിഡിനെതിരായ പോരാട്ടത്തില്‍ ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പരിഗണനയ്ക്കും മോദി കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് തുടരുമെന്നും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള സഹായം എത്തിക്കുമെന്ന് ഖത്തര്‍ അറിയിച്ചിരുന്നു.

ALSO WATCH

Most Popular