Friday, August 6, 2021
Home Gulf Qatar നാസയും ഖത്തര്‍ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു; യുഎസ് ബഹിരാകാശ ഏജന്‍സിയുമായി സഹകരിക്കുന്ന ആദ്യ അറബ് രാജ്യം

നാസയും ഖത്തര്‍ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു; യുഎസ് ബഹിരാകാശ ഏജന്‍സിയുമായി സഹകരിക്കുന്ന ആദ്യ അറബ് രാജ്യം

ദോഹ: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുമായി സഹകരിക്കാനൊരുങ്ങി ഖത്തര്‍. ഇതുമായി ബന്ധപ്പെട്ട് നാസയും ഖത്തര്‍ ഫൗണ്ടേഷനും നിര്‍ണായക കരാറുകളില്‍ ഒപ്പിട്ടതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാസയുമായി സഹകരിക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍.

ഭൂഗര്‍ഭ ജല ഗവേഷണ രംഗത്ത് ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇരു ഏജന്‍സികളും സംയുക്ത കരാറില്‍ ഏര്‍പ്പെടുന്നത്. സമുദ്ര നിരപ്പ് ഉയര്‍ന്നു വരുന്നതുമായ ബന്ധപ്പെട്ട ഖത്തറിലെ ഭൂമിശാസ്ത്ര പ്രതിസന്ധികളെ ഈ ഗവേഷണം നിര്‍ണായകമായി സ്വാധീനിക്കുമെന്ന് അധികൃതര്‍ കരുതുന്നു.

ആഫ്രിക്ക, പശ്ചിമേഷ്യ മേഖലകളില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട നിര്‍ണായക ഗവേഷണങ്ങള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷനും നാസയും കൈകോര്‍ക്കുന്നതോടെ സാധിക്കുമെന്നാണു വിലയിരുത്തല്‍.

Most Popular