Friday, May 7, 2021
Home Gulf Qatar വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികളുടെ എണ്ണം 60 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ഖത്തര്‍ മന്ത്രിസഭാ തീരുമാനം

വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികളുടെ എണ്ണം 60 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ഖത്തര്‍ മന്ത്രിസഭാ തീരുമാനം

ദോഹ: സ്വകാര്യ മേഖലയില്‍ ഖത്തരികളും വിദേശികളും തമ്മിലുള്ള അനുപാതം നിര്‍ണയിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സര്‍ക്കാരിന് നിക്ഷേപമുള്ളതുമായ കമ്പനികളില്‍ സ്വദേശികളുടെ എണ്ണം 60 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. റിട്ടയര്‍മെന്റ്, പെന്‍ഷന്‍ നിയമങ്ങള്‍ ബാധകമായ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കണം.

ഇത്തരം സ്ഥാപനങ്ങളുടെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപാര്‍ട്ട്‌മെന്റുകളില്‍ സ്വദേശികളുടെ ശതമാനം 80 ശതമാനമായിരിക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. സ്വദേശിവല്‍ക്കരണം നിശ്ചയിച്ച മേഖലകളില്‍ ഖത്തരികളല്ലാത്തവരെ നിയമിക്കുന്നത് നിരോധിക്കാനും ശുപാര്‍ശയുണ്ട്.

പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയിലാണ് ബുധനാഴ്ച്ച മന്ത്രിസഭാ യോഗം ചേര്‍ന്നത്.

nationalisation in qatar job sector

Most Popular