Saturday, July 24, 2021
Home Gulf Qatar ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമാക്കുന്നു

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമാക്കുന്നു

ദോഹ: ഖത്തറിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെയും നിയമനങ്ങള്‍ സ്വദേശിവല്‍ക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമി പറഞ്ഞു. ദോഹയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030-ന്റെ ഭാഗമായാണ് ഈ തീരുമാനം. ഖത്തര്‍ യൂനിവേഴ്സിറ്റിയിലേക്ക് ഖത്തരി വിദ്യാര്‍ഥികളായ നിരവധി പേര്‍ക്ക് ബോണസോടു കൂടി പഠിക്കാന്‍ അവസരങ്ങള്‍ നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഖത്തറിലെ പൊതു സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനും പൗരന്മാരായ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണ നിലവാരം മെച്ചപ്പെടുത്താനും പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്. ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാര്‍ പങ്കാളിത്തമുള്ള സ്വകാര്യ മേഖലയിലും സ്വദേശികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനിച്ചിരുന്നു.


 

Most Popular