Wednesday, May 12, 2021
Home Gulf Qatar ഖത്തറിലെ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 213 പുതിയ രോഗികള്‍

ഖത്തറിലെ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 213 പുതിയ രോഗികള്‍

ദോഹ: ഖത്തറില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 10875 പരിശോധനയില്‍ 47 യാത്രക്കാരടക്കം 213 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 122 പേര്‍ക്ക് മാത്രമേ രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2167 ആയി ഉയര്‍ന്നു.

35 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 259 പേരാണ് ആശുപത്രിയിലുള്ളത്. അതില്‍ 28 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ 143,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 141,422 രോഗമുക്തി നേടി.

Most Popular