Saturday, June 12, 2021
Home Newsfeed ഖത്തറില്‍ പുതിയ കോവിഡ് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു

ഖത്തറില്‍ പുതിയ കോവിഡ് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു

ദോഹ: കോവിഡ് പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി ലുസൈലില്‍ ഇന്നലെ പുതിയ കോവിഡ് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ തുറന്നു. പുതിയ കേന്ദ്രത്തിലെ സന്ദര്‍ശകര്‍ക്കുള്ള വാക്‌സിനേഷന്‍ പ്രക്രിയയില്‍ രജിസ്‌ട്രേഷന്‍, വാക്‌സിനേഷന്‍ വിതരണം, നിരീക്ഷണം, വിലയിരുത്തലടക്കം ഉള്‍പ്പെടുന്നുണ്ട്.

പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയില്‍ ഖത്തര്‍ മുന്നേറുകയാണെന്നും ഇപ്പോള്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് ഒരു ഓപ്ഷനായി മാറ്റുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനന്‍ മുഹമ്മദ് അല്‍ കുവാരി വ്യക്തമാക്കി. രാജ്യത്തെ ആദ്യഡ്രൈവ്-ത്രൂ പിസിആര്‍ ടെസ്റ്റിംഗ് സെന്ററുകള്‍ വളരെ ജനപ്രിയമാണെന്നും സന്ദര്‍ശന നിരക്ക് ഉയര്‍ന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലുസൈല്‍ കോവിഡ് -19 ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങളെ വൈറസ് ഭീഷണിയില്‍ നിന്ന് സംരക്ഷിക്കാനുള്ള നടപടികളെ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.

Most Popular