Tuesday, May 18, 2021
Home Gulf Qatar ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ വാക്‌സിനേഷന്‍ കേന്ദ്രം തുറന്ന് ഖത്തര്‍

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ വാക്‌സിനേഷന്‍ കേന്ദ്രം തുറന്ന് ഖത്തര്‍

ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു. ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. പഴയ മെഡിക്കല്‍ കമ്മീഷന്‍ സ്ഥലത്താണ് വാക്‌സിനേഷന്‍ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. നിലവില്‍ 35ലേറെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഖത്തറിലുള്ളതായി ആരോഗ്യ മന്ത്രി പറഞ്ഞു. 1,079,000 ഡോസ് വാക്‌സിനുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.

പുതിയ വാക്‌സിനേഷന്‍ കേന്ദ്രം വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കും. 40 വയസ്സും അതിന് മുകളിലുള്ളവരും, മാറാവ്യാധികള്‍ ഉള്ളവര്‍, പ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ ലഭിക്കും.

Most Popular