Monday, June 14, 2021
Home Gulf Qatar ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ മറ്റ് ഭാഗങ്ങളിലും പ്രവേശനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍

ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ മറ്റ് ഭാഗങ്ങളിലും പ്രവേശനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ ചെയ്ത ഭാഗങ്ങള്‍ക്കു പുറമേ മറ്റ് സ്ട്രീറ്റുകളിലും അകത്തേക്കും പുറത്തേക്കും പോകുന്നതിന് കര്‍ശന നിബന്ധനകള്‍. സ്ട്രീറ്റ് നമ്പര്‍ 34 മുതല്‍ 54 വരെയുള്ള ഭാഗത്താണ് ഇന്നു മുതല്‍ നിബന്ധനകള്‍ നിര്‍ബന്ധമാക്കിയത്.

സാമൂഹിക അകലം പാലിക്കുക, മാസ്‌ക്ക് ധരിക്കുക, ബസ്സുകളില്‍ 50 ശതമാനം പേരെ മാത്രം കയറ്റുക, തുടര്‍ച്ചയായി അണുനശീകരണം നടത്തുക, മുഴുവന്‍ തൊഴിലാളികളും ഇഹ്തിറാസ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയവയാണ് നിബന്ധനകള്‍.

കൊറോണ രോഗബാധാ ഭീഷണി ഇല്ലാതെ സാധാരണ ജീവിതം സാധ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങള്‍. വാഹനങ്ങള്‍, ജോലിക്കാര്‍, തൊഴിലുടമകള്‍ എന്നിവര്‍ പ്രദേശത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്കു പോകുമ്പോഴും ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവ മുന്നോട്ടുവച്ച എല്ലാ നിബന്ധനകളും പാലിക്കണം.

The government of Qatar has implemented new entry and exit procedures for the remaining parts of the Industrial Area  from Street 34 to Street 54 from Monday

Most Popular