Sunday, June 20, 2021
Home Gulf Qatar ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് പുതിയ എക്‌സിക്യൂട്ടീവ് സമിതി

ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് പുതിയ എക്‌സിക്യൂട്ടീവ് സമിതി

മലപ്പുറം എടപ്പാള്‍ സ്വദേശികളുടെ സംഘടനയായ ഇടപ്പാളയം ഖത്തര്‍ ചാപ്റ്ററിന്റെ ജനറല്‍ബോഡി 2021 ജനുവരി 29ന് വെള്ളിയാഴ്ച നടന്നു. കോവിഡ് നിയന്ത്രണങ്ങള തുടര്‍ന്ന് ഓണ്‍ലൈനിലാണ് (ZOOM) പരിപാടി നടന്നത്. ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ശ്രീ. ഷമീറിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ പരിപാടിയില്‍, ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ. ഷാജഹാന്റെ അധ്യക്ഷത വഹിച്ചു.
ഇടപ്പാളയം ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ മുഹമ്മദ് കുട്ടിക്ക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ രക്ഷാധികാരി ഡോ. ഹംസ ആശംസ അര്‍പ്പിച്ചു.

ഇടപ്പാളയം ഖത്തര്‍ ചാപ്റ്ററിന്റെ 2019-2020 കാലഘട്ടത്തിലെ റിപ്പോര്‍ട്ട്, ചാപ്റ്റര്‍ സെക്രട്ടറി ശ്രീ. റഷീദ് മാണൂര്‍ അവതരിപ്പിച്ചു. ട്രഷറര്‍ ശ്രീ സുനിലിന്റെ അസാന്നിധ്യത്തില്‍ ഫിനാന്‍സ് റിപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ശ്രീ. ഉസ്മാന്‍ അവതരിപ്പിച്ചു. ഇടപ്പാളയം ഖത്തര്‍ ചാപ്റ്ററിന്റെ 2019 – 2020 പ്രവര്‍ത്തനകാലഘട്ടത്തിലെ ഭരണസമിതിയും എക്‌സിക്യൂട്ടീവ് സമിതിയും പിരിച്ചുവിടുകയും പുതിയ 27 അംഗ എക്‌സിക്യൂട്ടീവ് സമിതിയെ പൊതു തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന എക്‌സിക്യു്ട്ടീവ് ഭരണസമിതി മീറ്റിംഗുകളില്‍ നിന്നായി മറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു

• ശ്രീ. മണികണ്ഠ മേനോന്‍
(പ്രസിഡന്റ്)

• ശ്രീ. റഷീദ് മാണൂര്‍
(ജനറല്‍ സെക്രട്ടറി)

• ശ്രീ. ശരീഫ് മാളിയേക്കല്‍
(ഫിനാന്‍സ് സെക്രട്ടറി)

(ചീഫ് കോഓര്‍ഡിനേറ്റര്‍)
• ശ്രീ. നൂറുല്‍ ഹഖ്

രക്ഷാധികാരികള്‍:
• ശ്രീ കെ മുഹമ്മദ് കുട്ടി (മുഖ്യരക്ഷാധികാരി)
• ശ്രീ ഡോ. ഹംസ
• ശ്രീ ബാബു കോലത്തറ
• ശ്രീ ഇബ്രാഹിം (മണി)

(വൈസ് പ്രസിഡന്റുമാര്‍)
• ശ്രീ. ഷാജഹാന്‍,
ശ്രീ. സ്റ്റാലിന്‍,
ശ്രീ. ഫസല്‍ റഹ്മാന്‍

(ജോയിന്റ് സെക്രട്ടറിമാര്‍)
• ശ്രീ. തൗഫീഖ്,
ശ്രീ. ശ്രീജിത്ത്,
ശ്രീ. ഷമീര്‍ വട്ടംകുളം

(അസി.ഫിനാന്‍സ് സെക്രട്ടറി)
• ശ്രീ. സക്കീര്‍ അയിലക്കാട്

2021 – 2022 പ്രവര്‍ത്തന കാലത്തേക്കുള്ള എക്‌സികുട്ടീവ് അംഗങ്ങള്‍
01. Abdul Raheem (Aboobacker)
02. Abdul Samad
03. Anoop vkm
04. Fazal Rahman
05. Firoz
06. Gafoor Muthoor
07. Haris
08. Hassan vkm
09. Jabir Mosco
10. Manikanda Menon
11. Mohammedali
12. Mohd Kutty
13. Nikhil Nazir
14. Noor ul haq
15. Rasheed Manoor
16. Shafeer Grace
17. Shajahan
18. Shaji Naduvattam
19. Shakeer
20. Shameer vkm
21. Shareef Maliyakkal
22. Sreejith
23. Stalin
24. Subhash
25. Suneesh Thavanoor
26. Thoufeeq
27. Usman

സെക്രട്ടറി റഷീദ് മാണൂര്‍ ന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

Most Popular