
എം.ജി.എം അബൂഹമൂര്‍ മേഖലക്ക് പുതിയ സാരഥ്യം
2021-22 കാലത്തേക്കുള്ള എം.ജി.എം. അബൂഹമൂര്‍ മേഖല ഭാരവാഹികളായി പ്രസിഡണ്ട് സനം കാത്തിം, സെക്രട്ടറി ഫദീല ഹസ്സന്, ട്രഷറര്‍ ജസീല ഇഖ്ബാല്‍, വൈസ് പ്രസിഡണ്ടുമാരായി റിസ്വാന താജുദ്ദീന്, ഷക്കീല റഹീം എന്നിവരും ജോയന്റ് സെക്രട്ടറിമാരായി ഷീന അനീസ്, ജഫ്ന എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു. എം.ജി.എം. കേന്ദ്ര കമ്മിറ്റിയിലേക്കുള്ള കൗണ്‍സിലര്‍മാരായി സുലൈഖ ഹസ്സന്, ഷരീഫ സിറാജ്, ഷാഹിന നാസ്സര്‍, റസിയ കരീം എന്നിവര്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. എം. ജി.എം. കോഓര്‍ഡിനേറ്റര്‍ മിസ്സിസ് കാരട്ടിയാട്ടില്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്കി.
എം.ജി.എം അബൂഹമൂര്‍ മേഖല സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ വൈസ് പ്രസിഡണ്ട് സാലിം മദനി ഉല്‍ബോധനവും, ഖത്തര്‍ ഇസ്ലാമിക് സ്റ്റഡി സെന്ററിന്റെ ആക്റ്റിംഗ് പ്രിന്‍സിപ്പലും, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ടുമായ ഹാഫിദ് അസ്ലം മുഖ്യ പ്രഭാഷണവും നടത്തി. എം. ജി.എം പ്രസിഡണ്ട് ഷൈനി സമാന് ഭാരവാഹികള്‍ക്ക് അനുമോദനങ്ങളര്‍പ്പിച്ചു. റംല ഫൈസല്‍, ഫദീല ഹസ്സന്, ഷീന അനീസ്, ശാഹിന എന്നിവര്‍ സംസാരിച്ചു.