ദോഹ: പുതിയ കാലത്തിന് അനുസരിച്ച് പരിഷ്കരിച്ച സ്റ്റൈലന്‍ യൂനിഫോമുമായി ഖത്തര്‍ പോലിസ്. സപ്തംബര്‍ 13 മുതല്‍ ഖത്തര്‍ പോലിസിന്റെ പുതിയ ഡ്രസ്കോഡ് നിലവില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം പോലിസ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഖത്തര്‍ പോലിസ് യൂനിഫോം മാന്വല്‍ പ്രകാരം ആഘോഷങ്ങള്‍, ഔദ്യോഗികം, ഡ്യൂട്ടി, ഫീല്‍ഡ്, സ്പെഷ്യലൈസ്ഡ് ഫീല്‍ഡ്, ട്രെയ്നിങ്, സ്പെഷ്യല്‍ മിഷന് എന്നിങ്ങനെ ഡ്രസ് കോഡ് ഏഴായി തിരിച്ചിട്ടുണ്ട്. വേനല്‍ കാലത്തും തണുപ്പ് കാലത്തും പ്രത്യേക യൂനിഫോമും ഉണ്ടാവും.
Special uniforms are designed for Public Transport Security, Airport Security, Traffic Patrol, and Stadium Security Department as well as for female police officers.#MoIQatar pic.twitter.com/fA8bwUOpRj
— Ministry of Interior (@MOI_QatarEn) September 10, 2020
പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി, എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ട്രാഫിക് പട്രോള്‍, സ്റ്റേഡിയം സെക്യൂരിറ്റി എന്നിവയ്ക്ക് പ്രത്യേക യൂനിഫോമുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വനിതാ പോലിസ് ഓഫിസര്‍മാര്‍ക്ക് വേറെ തന്നെ ഡ്രസ് കോഡ് ഉണ്ടാവും.
new police uniforms for qatar police