Sunday, September 19, 2021
Home Newsfeed ഇന്ത്യക്കാര്‍ക്കുള്ള പുതിയ നിബന്ധനകള്‍ നാളെ അര്‍ധരാത്രിക്കു ശേഷം

ഇന്ത്യക്കാര്‍ക്കുള്ള പുതിയ നിബന്ധനകള്‍ നാളെ അര്‍ധരാത്രിക്കു ശേഷം

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക നാളെ അര്‍ധരാത്രിക്കു ശേഷം. ഏപ്രില്‍ 28 പുലര്‍ച്ചെ രണ്ട് മണിമുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പുതിയ നിയന്ത്രണപ്രകാരം വാക്സിനെടുത്തവര്‍ക്കും ഖത്തറില്‍ ക്വാറന്‍ീന്‍ ഇളവ് ലഭിക്കില്ല. കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് 48 മണിക്കൂറിനകം ആണ് എടുക്കേണ്ടത്. ഹോട്ടല്‍ ക്വാറന്റീന്‍ 7 ദിവസത്തിന് പകരം 10 ദിവസം ആക്കിയിട്ടുമുണ്ട്.

എന്നാല്‍, നാളെ അര്‍ധരാത്രിവരെ(ഏപ്രില്‍ 28 പുലര്‍ച്ചെ 1.59) യുള്ള വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിബന്ധന ബാധകമാകില്ല. അവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധനാ സര്‍ട്ടിഫിക്കറ്റ് മതിയാവും. ഹോട്ടല്‍ ക്വാറന്‍ീന്‍ നിലവില്‍ ബുക്ക് ചെയ്ത 7 ദിവസം തന്നെ ആയിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം, വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് നാളെ വന്നാലും ഇളവ് ലഭിക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. (വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് നാളെ വന്നാല്‍ ക്വാറന്‍ീന്‍ ഇളവ് ലഭിക്കുമെന്ന രീതിയില്‍ നേരത്തേ വന്ന അറിയിപ്പ് തിരുത്തിയതായാണ് വിവരം)

ഖത്തറില്‍ ഏപ്രില്‍ 28 മുതല്‍ വാക്സിന്‍ എടുത്തവര്‍ക്കും ആറ് മാസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കും ഉള്ള ക്വാറന്റീന്‍ ഇളവ് ഏപ്രില്‍ 28 മുതല്‍ റദ്ദാക്കപ്പെടുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

ALSO WATCH

Most Popular