Saturday, July 31, 2021
Home Newsfeed പുതിയ യാത്ര നയം: ഖത്തറിന്റെ ടൂറിസം മേഖലയ്ക്കും പ്രതീക്ഷ

പുതിയ യാത്ര നയം: ഖത്തറിന്റെ ടൂറിസം മേഖലയ്ക്കും പ്രതീക്ഷ

ദോഹ: പുതിയ യാത്ര നയം ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവേകിയേക്കും. യാത്ര നിബന്ധനകളും മാർഗ നിർദേശങ്ങളും സംബന്ധിച്ച വ്യക്തത വന്നതോടെ ഖത്തറിന്റെ ടൂറിസം മേഖലയ്ക്കും പുത്തനുണർവാനുള്ളത്. . പുതിയ യാത്രാ ആവശ്യകതകളെക്കുറിച്ചും ടിക്കറ്റ് ബുക്കിംഗിനെക്കുറിച്ചും കൂടുതലറിയാൻ വെള്ളിയാഴ്ച പോലും ഉപഭോക്താക്കൾ വിളിച്ചുകൊണ്ടിരിക്കുന്നതായാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്. സന്ദർശക വിസകൾ നൽകുന്നത് ആരംഭിക്കുന്നതോടെ ലോക കപ്പിന് മുന്നോടിയായി നിരവധി ആളുകൾ ഖത്തർ സന്ദർശിക്കുമെന്നാണ് കരുതപ്പെടുന്നത്. സന്ദർശക വിസ നൽകി തുടങ്ങിയതും ഹോട്ടൽ ക്വാറന്റൈനിൽ ഇളവ് നല്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും ഖത്തറിന്റെ ടൂറിസം മേഖലയെ മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

ജൂലൈ 12 മുതൽ പുതിയ യാത്രാ നയം പ്രാബല്യത്തിൽ വരും. ഈ നയപ്രകാരം എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്സിനേഷൻ ലഭിച്ച ആളുകളെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കും. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി രാജ്യങ്ങളെ തിരിച്ചിരിക്കുന്നു. ചുവന്ന ലിസ്റ്റിൽ നിന്ന് വരുന്ന വാക്സിനേഷൻ എടുത്ത യാത്രക്കാർ ആർടി പിസിആർ ചെയ്യേണ്ടതുണ്ട്.

Most Popular