Sunday, September 19, 2021
Home Newsfeed പുതിയ കോവിഡ് വകഭേദങ്ങള്‍ മാരകം; എല്ലാവരും വാക്‌സിനെടുക്കണമെന്ന് ഖത്തര്‍

പുതിയ കോവിഡ് വകഭേദങ്ങള്‍ മാരകം; എല്ലാവരും വാക്‌സിനെടുക്കണമെന്ന് ഖത്തര്‍

ദോഹ: രാജ്യത്തെ മുഴുവന്‍ ജനങ്ങളും വാക്‌സിനെടുക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉഗ്യോഗസ്ഥര്‍. എത്രയധികം പേര്‍ വാക്‌സിനെടുക്കുന്നുവോ കോവിഡിനെതിരായ പോരാട്ടം അത്രയും വിജയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ അതിവേഗം പടരുന്നതും കൂടുതല്‍ അപകടകരവുമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ അറിയിച്ചു.


കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ അതീവ അപകടകരമാണ്. അതുകൊണ്ട് തന്നെ വാക്‌സിനേഷന് പ്രാധാന്യം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷം വൈറസ് എങ്ങിനെയാണ് നമ്മുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചതെന്ന് ചിന്തിക്കണം. മഹാമാരിയില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴി വാക്‌സിന്‍ ആണെന്ന കാര്യം മനസ്സിലാക്കണം- നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി.

12 വയസ്സിനു മുകളില്‍ പ്രായമുള്ള 10 പേരില്‍ ഏഴ് പേരും ഇപ്പോള്‍ പൂര്‍ണമായി വാക്‌സിനെടുത്തു. പത്തില്‍ എട്ട്‌പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു. എന്നാല്‍, യോഗ്യരായ പലരും ഇപ്പോഴും വാക്‌സിനെടുക്കാന്‍ തയ്യാറായി മുന്നോട്ട് വരാതെ നില്‍ക്കുന്നുണ്ടെന്നത് നിര്‍ഭാഗ്യകരമാണെന്ന് അല്‍ഖാല്‍ കൂട്ടിച്ചേര്‍ത്തു.


പുതിയ വകഭേദങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ വാക്‌സിനേഷന്‍ കാര്യത്തില്‍ ഒന്നുകൂടി ഊര്‍ജിതമായി മുന്നോട്ട് വരേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഡോ. ഹമദ് അല്‍ റുമൈഹി, ഡോ. മറിയം അബ്ദുല്‍ മാലിക്, ഡോ. മുന അല്‍ മസ്ലമാനി എന്നിവര്‍ പറഞ്ഞു.
ALSO WATCH

Most Popular