Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 9 കോവിഡ് മരണം; 989 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ഇന്ന് 9 കോവിഡ് മരണം; 989 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 989 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 597 പേര്‍ രോഗമുക്തി നേടി. 821 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 168 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 21,610 ആയി.

രാജ്യത്ത് 24 മണിക്കൂറിനിടെ ഒമ്പതുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 41, 42, 56, 58, 63, 68, 69, 79, 85 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 357. രാജ്യത്ത് ഇതുവരെ 171,985 പേര്‍ രോഗമുക്തി നേടി. ഇന്ന് 167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1467 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.

 

Most Popular