Friday, June 18, 2021
Home Gulf Qatar 'പ്രവാസം അതിജയിക്കും' ഐസിഎഫ് ക്യാമ്പയിന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു

‘പ്രവാസം അതിജയിക്കും’ ഐസിഎഫ് ക്യാമ്പയിന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു

ദോഹ: അധികമാര്‍ക്കും കേട്ടുകേള്‍വി പോലും ഇല്ലാത്ത ചെറു രാജ്യങ്ങളില്‍ പോലും പരന്നു കിടക്കുന്ന മലയാളി സാന്നിധ്യം, പ്രവാസം കേരളീയരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നതിന്റെ തെളിവാണെന്നും ലക്ഷക്കണക്കായ പ്രവാസികളുടെ പുനരധിവാസം എന്നത് സര്‍ക്കാറുകള്‍ക്ക് പരിമിതികള്‍ ഏറെയുള്ള വസ്തുത ആയതിനാല്‍ പ്രവാസത്തിന്റെ തുടര്‍ച്ച കേരളത്തിന്റെ സാമ്പത്തിക ഭദ്രതക്ക് അനിവാര്യമാണെന്നും പേമചന്ദ്രന്‍ എം പി അഭിപ്രായപ്പെട്ടു.  ‘പ്രവാസം അതിജയിക്കും’ എന്ന പ്രമേയത്തില്‍ ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ നടത്തുന്ന ഹാഷ് ടാഗ് ക്യാമ്പയിന്റെ ഖത്തര്‍ നാഷനല്‍ തല പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കോവിഡ് മഹാമാരി കൊണ്ടുണ്ടായ താല്‍ക്കാലിക പ്രതിസന്ധി മാത്രമാണ് നിലവിലുള്ളതെന്നും പുനരുജ്ജീവനത്തിന്റെ നല്ല നാളുകളാണ് ഗള്‍ഫുനാടുകളിലെ തൊഴില്‍ മേഖലയില്‍ കോവിഡാനന്തരം വരാനിരിക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ഇരുനൂറില്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ജീവിക്കുന്ന ഗള്‍ഫ്‌രാജ്യങ്ങളില്‍ നിന്ന് ജോലിയും സമ്പാദ്യങ്ങളും നഷ്ടപ്പെടുത്തി നാട്ടില്‍ പോവാന്‍ നെട്ടോട്ടമോടുന്നത് മലയാളി പ്രവാസികള്‍ മാത്രമാണ്. കോവിഡാനന്തര ഗള്‍ഫ് രാജ്യങ്ങളുടെ തൊഴില്‍ സാധ്യതകളെ പ്രവാസികള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തി ഈ പ്രതിസന്ധി അതിജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കി പുതിയ ഒരു പ്രവാസത്തിലേക്കു മലയാളി പ്രവാസികളെ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത സംഗമത്തില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.

നാഷനല്‍ പ്രസിഡണ്ട് അബ്ദുറസാഖ് മുസ്‌ലിയാര്‍ പറവണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ സംഗമത്തില്‍ കേരള മുസ്ലിം ജമാഅത് സെക്രട്ടറി എന്‍ അലി അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ഐസിസി പ്രതിനിധി അഡ്വ: ജാഫര്‍ ഖാന്‍, ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി എന്നിവര്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു. ബഷീര്‍ പുത്തുപാടം കരീം ഹാജി മേമുണ്ട, സജാദ് മീഞ്ചന്ത, ഉമര്‍ കുണ്ടുതോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Most Popular