Tuesday, June 15, 2021
Home Gulf Qatar യുകെയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് നടപടിക്രമങ്ങളില്‍ മാറ്റമില്ല

യുകെയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് നടപടിക്രമങ്ങളില്‍ മാറ്റമില്ല

ദോഹ: ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന യുകെയില്‍ നിന്നുള്ള യാത്രക്കാരുടെ യാത്രാ നയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഖത്തര്‍. പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് വരുന്ന യാത്രക്കാരെ സംബന്ധിച്ച നടപടിക്രമങ്ങളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ കാണുന്നില്ലെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധികളുടെ തലവന്‍ ഡോ. അബ്ദുല്ലതിഫ് അല്‍ ഖാല്‍ തിങ്കളാഴ്ച ദോഹയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമല്ല ഖത്തറിന്റെ റീ എന്‍ട്രി വ്യവസ്ഥകള്‍ ബാധകമാവുക. ഖത്തര്‍ തയ്യാറാക്കിയ അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ ‘ഹരിത പട്ടികയില്‍’ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്കും റീ എന്‍ട്രി വ്യവസ്ഥകള്‍ തുല്യമാണ്. അതേസമയം യുകെ നിലവില്‍ ഹരിത പട്ടികയില്‍ ഇല്ല.

ഖത്തറിന്റെ ട്രാവല്‍ ആന്റ് റിട്ടേണ്‍ പോളിസി അനുസരിച്ച്, അതിന്റെ ഹരിത പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഒരാഴ്ച സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നില്‍ക്കേണ്ടതാണ്. യാത്രയ്ക്ക് മുമ്പ് കോവിഡ് -19 ടെസ്റ്റ് നടത്തിയതിന്റെ രേഖകളും സമര്‍പ്പിക്കണം. അതോടൊപ്പം ഖത്തറില്‍ പ്രവേശിച്ച ശേഷം ക്വാറന്റൈനിന്റെ അഞ്ചാം ദുവസമോ അല്ലെങ്കില്‍ ആറാം ദിവസമോ കോവിഡ് ടെസ്റ്റ് നടത്തേണ്ടതാണ്.

ഖത്തര്‍ പിന്തുടരുന്ന നടപടികള്‍ (വൈറസിന്റെ പുതിയ വകഭേദം) രാജ്യത്തേക്ക് പ്രവേശിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന്് പ്രതീക്ഷിക്കുന്നതായും ഇനി രാജ്യത്ത് പ്രവേശിച്ചിട്ടുണ്ടെങ്കില്‍പ്പോലും, ഇത് വ്യാപിക്കുന്നത് പരിമിതപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തിലും, പൊതു മന്ത്രാലയം ആരോഗ്യം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും അതിനനുസരിച്ച് നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Popular