Sunday, June 20, 2021
Home Gulf Qatar ഇസ്ലാമും തീവ്രവാദവും തമ്മില്‍ ബന്ധമില്ല: ഖത്തര്‍ വിദേശകാര്യ മന്ത്രി

ഇസ്ലാമും തീവ്രവാദവും തമ്മില്‍ ബന്ധമില്ല: ഖത്തര്‍ വിദേശകാര്യ മന്ത്രി

ദോഹ: ഇസ്ലാമും തീവ്രവാദവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. തീവ്രവാദങ്ങള്‍ മതവുമായോ സമൂഹവുമായോ ബന്ധപ്പെടുത്തി കാണുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. തീവ്രവാദ സ്വരങ്ങളുടെ അടിവേരുകള്‍ തിരഞ്ഞെടുത്ത് അവിടെ ചികിത്സ നല്‍കുന്ന സമീപനമാണ് ആവശ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമോഫോബിയ ഉദ്ദേശിച്ചുള്ള അന്താരാഷ്ട്ര തലത്തിലുള്ള വിദ്വേഷ പ്രചരണങ്ങള്‍ ദുഷ്ടലാക്കോട് കൂടിയതാണ്. പ്രവാചകന്‍ മുഹമ്മദ് ഉദ്ദേശിച്ചുള്ള എല്ലാ വിധ ദുഷ്പ്രചാരണങ്ങളും ഇസ്ലാമിക സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് ദോഹയില്‍ വാര്‍ത്ത ലേഖകരോട് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ ലെവ്സ് അഡ്രിയാന്റെ ദോഹ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു നടത്തിയ കൂടിക്കാഴ്ചയില്‍ ലിബിയ,ലെബനന്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.

Most Popular