ദോഹ: ഖത്തറില്‍ 244 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 213 പേരാണ് ഇന്ന് വൈറസില്‍ നിന്നു മുക്തി നേടിയത്.
ആകെ രോഗമുക്തരുടെ എണ്ണം 1,19,613 ആയി. പുതിയ 244 കേസുകളില്‍ 17 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. ആകെ മരണം 208.
2872 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 58 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 709132 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.