Sunday, July 25, 2021
Home Newsfeed ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററിലേക്ക് കാല്‍ നടയായോ ബൈക്കിലോ വരുന്നവരെ അനുവദിക്കില്ലെന്ന് അധികൃതര്‍

ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററിലേക്ക് കാല്‍ നടയായോ ബൈക്കിലോ വരുന്നവരെ അനുവദിക്കില്ലെന്ന് അധികൃതര്‍

ദോഹ: ബിസിനസ്, വ്യവസായ മേഖലകള്‍ക്കുള്ള ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററിലേക്ക് കാല്‍ നടയായോ ബൈക്കിലോ വരുന്നവരെ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പൊതു സുരക്ഷയും പ്രവർത്തനവും ഉറപ്പുവരുത്തുന്നതിനായിട്ടാണ് തീരുമാനം നടപ്പിലാക്കുന്നത്. ബൈക്കുമായി എത്തുന്ന വ്യക്തികൾക്കും കാൽ നടയാത്രക്കാർക്കും കേന്ദ്രത്തിലേക്കും അതിന്റെ പാർക്കിംഗ് ഗ്രൗണ്ടിലേക്കും പ്രവേശിക്കാൻ അനുവാദമുണ്ടാകില്ല. ഒരു ദിവസം 25,000 ആളുകളെ വരെ ഉൾകൊള്ളാൻ കഴിയുന്ന ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ സെന്റര് കൂടിയാണിത്.എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാരെ വാക്സിനേഷൻ ഷെഡ്യൂൾ യൂണിറ്റ് വഴി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ട ശേഷം മാത്രം കുത്തിവെയ്പ്പിനുള്ള ക്രമീകരണം നടത്താമെന്നും അധികൃതർ അറിയിച്ചു.

Most Popular