Sunday, August 1, 2021
Home Gulf Qatar സന്ദര്‍ശക വിസക്കാരെ അബൂദബിയിലേക്ക് പ്രവേശിപ്പിക്കില്ല

സന്ദര്‍ശക വിസക്കാരെ അബൂദബിയിലേക്ക് പ്രവേശിപ്പിക്കില്ല

അബൂദബി: സന്ദര്‍ശക വിസക്കാര്‍ക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങാന്‍ സാധിക്കില്ല. ഇന്നലെ രാത്രി മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായാണ് റിപോര്‍ട്ട്. അബൂദബി വിമാനത്താവളം താമസ വിസക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്ന്് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വിമാന കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കി. ഇതുപ്രകാരം, തമിഴ്‌നാട്ടിലെ തൃച്ചിയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ അബൂദബിയിലേയ്ക്ക് വരാന്‍ തുനിഞ്ഞ വിദ്യാര്‍ഥിയടക്കം ഒട്ടേറെ പേരെ വിമാനത്തില്‍ നിന്ന് അവസാന നിമിഷം തിരിച്ചയച്ചു.

ഇന്നലെ രാത്രി 1.30നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കാണ് അവസാന നിമിഷം നിരാശപ്പെടേണ്ടി വന്നത്. യുഎഇയിലുള്ള മാതാപിതാക്കളുടെ അരികിലേയ്ക്ക് വരാനായിരുന്നു തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിയായ യുവാവ് വിസയെടുത്തത്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് സന്ദര്‍ശക വിസക്കാര്‍ക്ക് അബൂദബിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് വിമാന അധികൃതര്‍ അറിയിക്കുകയായിരുന്നു.

Most Popular