Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 111 പേര്‍ക്കെതിരെ നിയമ നടപടി

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 111 പേര്‍ക്കെതിരെ നിയമ നടപടി

ദോഹ: ഖത്തറില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 111 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു. ഇവരെ പബ്ലിക് പ്രോസിക്ക്യൂഷന് കൈമാറി. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചില വിഭാഗം ജനങ്ങള്‍ രാജ്യത്തെ കൊവിഡ് നിയമങ്ങള്‍ പാലിക്കുന്നില്ല. ഇത്തരക്കാരെ നിയമ ലംഘനത്തിന് ചാര്‍ജ് ചെയ്ത് ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കും. ഖത്തറിലെ എല്ലാ ഭാഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍ മാസ്‌ക് ധരിക്കാത്ത നൂറുകണക്കിന് ആളുകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1990-ലെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമ ഭേദഗതി പ്രകാരം വീടുകള്‍ക്ക് പുറത്ത് മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ, അല്ലെങ്കില്‍ രണ്ട് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.

Most Popular