Monday, April 19, 2021
Home Gulf Qatar കാറില്‍ നാലുപേരില്‍ കൂടുതല്‍ വേണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

കാറില്‍ നാലുപേരില്‍ കൂടുതല്‍ വേണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: ഡ്രൈവര്‍ ഉള്‍പ്പെടെ കാറില്‍ നാലു പേരില്‍ കൂടുതല്‍ വേണ്ടെന്ന് ഓര്‍മപ്പെടുത്തിയ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ഈ നിയന്ത്രണം പലരും ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓര്‍പ്പെടുത്തി. അതേസമയം കുടുംബങ്ങള്‍ക്ക് ഇത് ബാധകമല്ല.

കാറില്‍ സഞ്ചരിക്കുമ്പോഴും ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ജാഗ്രതയും മുന്‍കരുതലും പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കുന്നുണ്ട്. കോവിഡ് മുന്‍കരുതല്‍ പാലിക്കുകയെന്നതു രാജ്യത്തെ സ്വദേശി, പ്രവാസി ജനതയുടെ ദേശീയ, ധാര്‍മിക ഉത്തരവാദിത്തമാണെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.


 

Most Popular