
ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല; പുതിയ കേസുകള്‍ 750 മാത്രം
ദോഹ: ഖത്തറിലെ കോവിഡ് സാഹചര്യത്തല്‍ ഞായറാഴ്ച്ച കാര്യമായ പുരോഗതി. ഇന്ന് 750 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ല. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15601 ആയി ചുരുങ്ങി.
അതേസമയം, 1,477 പേര് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 78702 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 110 പേരാണ്. നിലവില്‍ 201 പേര് തീവ്രപരിചരണ വിഭാഗത്തിലുമാണ്.
19 പേരെയാണ് ഇന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 201 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്.
آخر مستجدات فيروس كورونا في قطر
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/ZxAsX0Brzf— وزارة الصحة العامة (@MOPHQatar) June 28, 2020
No new COVID-19 deaths in Qatar as daily cases decline further on Sunday