Wednesday, August 4, 2021
Home Newsfeed ഖത്തറിലേക്ക് വരുമ്പോള്‍ വാക്‌സിനെടുക്കാത്ത 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ക്വാറന്റീന്‍ വേണ്ട

ഖത്തറിലേക്ക് വരുമ്പോള്‍ വാക്‌സിനെടുക്കാത്ത 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ക്വാറന്റീന്‍ വേണ്ട

ദോഹ: വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ജൂലൈ 12 മുതല്‍ ഖത്തറിലേക്ക് വരുന്ന 11 വയസ്സുവരെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും ക്വാറന്റീന്‍ ഇളവ് ലഭിക്കും. രക്ഷിതാക്കള്‍ വാക്‌സിനെടുത്തില്ലെങ്കില്‍ കുട്ടികളും ക്വാറന്റീനില്‍ പോവേണ്ടി വരും.

12 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഇളവ് ലഭിക്കില്ല. വാക്‌സിനെടുത്തില്ലെങ്കില്‍ ക്വാറന്റീനില്‍ പോവേണ്ടി വരും. ഹോട്ടല്‍ ക്വാറന്റീന്‍ ആണെങ്കില്‍ കൂടെ രക്ഷിതാക്കളില്‍ ഒരാള്‍ കഴിയേണ്ടി വരും.

വാക്‌സിനെടുക്കാത്ത മുലയൂട്ടുന്ന അമ്മമാര്‍ക്കും 75 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിനെടുക്കാത്ത മറ്റുള്ളവര്‍ക്കുള്ള എല്ലാ നിബന്ധനകളും ബാധകമാണ്.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വേണ്ട വിവരങ്ങള്‍
1. പാസ്‌പോര്‍ട്ടില്‍ ഉള്ളത് പ്രകാരമുള്ള പേര്
2. വാക്‌സിനെടുത്ത തിയ്യതിയും(ഒന്നും രണ്ടും ഡോസ് പ്രത്യേകം)
3. വാക്‌സിന്റെ പേര്
4. വാക്‌സിന്‍ ലോട്ട് നമ്പര്‍(ലഭ്യമെങ്കില്‍)
5. വാക്‌സിനേഷന്‍ അധികൃതരുടെ ഔദ്യോഗിക ലോഗോയും സീലും

 

Most Popular