ദോഹ: ഖത്തരികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തുര്‍ക്കിയിലെ നാല് ആശുപത്രികള്‍ക്ക് ഖത്തര്‍ അംഗീകാരം നല്കി. ഈ ആശുപത്രികളില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന സ്വദേശികള്‍ ഖത്തറില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍ീനില്‍ കഴിയേണ്ടതില്ല. 48 മണിക്കൂറായിരിക്കും സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.
അതേ സമയം, തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സ് തീരുമാനിച്ചു. ഇസ്താംബൂളില്‍ നിന്ന് ദോഹയിലേക്ക് ആഴ്ച്ചയില്‍ രണ്ട് വിമാനം എന്നുള്ളത് അഞ്ചാക്കിയാണ് വര്ധിപ്പി്ചത്.