ദോഹ: കൊറോണ വൈറസിന്റെ കാര്യത്തില്‍ ആഴ്ച്ചകളായി ഖത്തര്‍ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും രാജ്യത്ത് വൈറസിന്റെ രണ്ടാം വരവ് ഇല്ലെന്നും ആരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി. ഏതാനും ചില പടര്‍ന്നു പിടിത്തം ഉണ്ടായത് കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലുകളിലും ഒരുമിച്ചുള്ള താമസ കേന്ദ്രങ്ങളിലുമാണ്. കൃത്യമായ നിരീക്ഷണങ്ങളിലൂടെയും ട്രാക്കിങിലൂടെയും അത് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, രണ്ടാം തരംഗത്തില്‍ നിന്ന് നമ്മള് പൂര്‍ണമായും സുരക്ഷിതമാണ് എന്ന് ഇതിന് അര്‍ത്ഥമില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഖത്തര്‍ ഹെല്‍ത്ത് 2021 വെര്‍ച്വല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ വര്‍ഷം മെയിലാണ് ഖത്തറില്‍ കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തിയത്. എന്നാല്‍, ആ സമയത്ത് പോലും ആശുപത്രികളും ഐസിയുകളും പരിധിയില്‍ കവിഞ്ഞ് നിറയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. മരണ സംഖ്യയും ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിലയില്‍(0.14 ശതമാനം) പിടിച്ചു നിര്‍ത്താന്‍ സാധിച്ചു. രോഗാവസ്ഥ നിരവധി ആഴ്ച്ചകളായി രാജ്യത്ത് സ്ഥിരമായി നില്‍ക്കുകയാണ്. എന്നാല്‍, ഏതാനും ചില കൂട്ട പടരല്‍ ഉണ്ടായത് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മറ്റും ഒത്തുചേരലുകളിലും നിരവധി പേര് ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളിലുമാണ്. എന്നാല്‍, അത് കര്‍ശന നിയന്ത്രണത്തിലൂടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയും പിടിച്ചുനിര്‍ത്തനായി. എന്നാല്‍, രാജ്യം രോഗത്തില്‍ നിന്ന് പൂര്‍ണ സുരക്ഷിതമാണെന്ന് ഇതിനര്‍ത്ഥമില്ല-മന്ത്രി പറഞ്ഞു.
ALSO WATCH