ദോഹ: അഞ്ച് മാസം മുമ്പ് മഹാമാരി ആരംഭിച്ചതു മുതല്‍ ഖത്തറിലെ അറവ് ശാലകളിലെ ജീവനക്കാര്‍ക്കിടയില്‍ ഒരു കോവിഡ് കേസ് പോലും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്. അറവ് ശാലകളില്‍ നടപ്പാക്കിയ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് ഇതിന് കാരണമെന്ന് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി മാജിദ് ബുര്‍ഹാന്‍ അല്‍ സെയ്ദാന്‍ പറഞ്ഞു.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും വിദാം ഫുഡ് കമ്പനിയും ചേര്‍ന്ന് അറവ് ശാലകളില്‍ തുടര്‍ച്ചയായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അറവ് ശാലകളില്‍ ജോലി ചെയ്യുന്നവര്‍ മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അറവ് ശാലകള്‍ അണുവിമുക്തമാക്കുന്നതിനും മൃഗങ്ങളുടെ ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിരുന്നു.
Not a single COVID-19 case at slaughterhouses in Qatar: MME official