Sunday, July 25, 2021
Home Newsfeed ഖത്തറില്‍ ഇനി കോവിഡ് വാക്‌സിനേഷന് പിഎച്ച്‌സിസി ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം

ഖത്തറില്‍ ഇനി കോവിഡ് വാക്‌സിനേഷന് പിഎച്ച്‌സിസി ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഎച്ച്‌സിസി മൊബൈല്‍ ആപ്പായ നര്‍ആകുമില്‍ സൗകര്യമേര്‍പ്പെടുത്തി. ഹെല്‍ത്ത് സെന്ററുകളിലെ അപ്പോയിന്‍മെന്റ്, ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ തുടങ്ങി സമഗ്രസേവനങ്ങള്‍ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ആണ് നര്‍ആകും.

പിഎച്ച്‌സിസിയില്‍ ഹെല്‍ത്ത് കാര്‍ഡിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പുതിയ സര്‍വീസ് ഉപയോഗിക്കാവുന്നതാണ്. തങ്ങളുടെ ഹെല്‍ത്ത് സെന്റര്‍ അറിയാത്തവര്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ താമസിക്കുന്ന അഡ്രസിനെ അടിസ്ഥാനപ്പെടുത്തി തൊട്ടടുത്ത ഹെല്‍ത്ത് സെന്ററില്‍ അപ്പോയിന്‍മെന്റ് ലഭിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ അപ്പോയിന്‍മെന്റ് റഫറന്‍സ് നമ്പര്‍ സഹിതമുള്ള എസ്എംഎസ് ലഭിക്കും.

ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് ആപ്പ് വഴി വാക്‌സിന് ബുക്ക് ചെയ്യാനാവില്ല.

ഐഫോണ്‍, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ആപ്പ് ലഭ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ‘Request COVID-19 Vaccine’ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഖത്തര്‍ ഐഡി നല്‍കാം. തുടര്‍ന്ന് വെരിഫിക്കേഷന്‍ ഒടിപിയും ക്ലിനിക്കല്‍ ചോദ്യാവലിയും ലഭിക്കും. ശേഷമുള്ള ബുക്കിങ് ഫോമില്‍ നേരത്തേ അസൈന്‍ ചെയ്ത ഹെല്‍ത്ത് സെന്റര്‍ സെലക്ട് ചെയ്യാം. നല്‍കിയിട്ടുള്ള മൂന്ന് തിയ്യതികളിലും സമയത്തിലും നിന്ന് ഉചിതമായ ഒന്ന് തിരഞ്ഞെടുക്കാം.

ഇതോട് കൂടി റഫറന്‍സ് നമ്പര്‍ സഹിതമുള്ള കണ്‍ഫര്‍മേഷന്‍ എസ്എംസ് ലഭിക്കും. അപേക്ഷ പരിശോധിച്ച ശേഷം ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരന്‍ നിങ്ങളെ നേരിട്ട് വിളിച്ച് അപ്പോയിന്‍മെന്റ് തിയ്യതിയും സമയവും ഉറപ്പ് വരുത്തും. കണ്‍ഫേം ചെയ്ത് കഴിഞ്ഞാല്‍ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ എസ്എംഎസ് അയക്കും.

ഹെല്‍ത്ത് സെന്ററില്‍ നിന്ന് മൂന്ന് തവണ വിളിച്ചിട്ടും കോള്‍ അറ്റന്റ് ചെയ്തില്ലെങ്കില്‍ അപേക്ഷ പെന്‍ഡിങില്‍ വയ്ക്കും.
ALSO WATCH

Most Popular