Thursday, August 5, 2021
Home Gulf Qatar ഖത്തറിലെ ജിംനേഷ്യങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി വാണിജ്യ മന്ത്രാലയം; ജിമ്മില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഖത്തറിലെ ജിംനേഷ്യങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി വാണിജ്യ മന്ത്രാലയം; ജിമ്മില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇങ്ങനെ

ദോഹ: ഖത്തറിലെ ജിംനേഷ്യങ്ങളിലും ഹെല്‍ത്ത് ക്ലബ്ബുകളിലും മുഴുവന്‍ സമയവും ഉപഭോക്താക്കളും ജീവനക്കാരും മാസ്‌ക്ക് ധരിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടത്തില്‍ ജിംനേഷ്യങ്ങള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ അധികൃതര്‍ മുന്നോട്ടു വച്ചത്.

ജിമ്മുകള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ്

1 ജീവനക്കാരും ഉപഭോക്താക്കളും ജിമ്മിനുള്ളിലായിരിക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

2 ജിമ്മുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് പരിശോധിണം. ശരീരോഷ്മാവ് 38 ഡിഗ്രി സെല്‍ഷ്യസ് കവിയുന്ന വ്യക്തികളെ ജിമ്മില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്.

3 ഇഹ്തിറാസ് അപ്ലിക്കേഷനിലെ ഗ്രീന്‍ കളര്‍ കോഡ് പരിശോധിച്ചതിനുശേഷം മാത്രമേ ഉപഭോക്താക്കളെ ജിമ്മില്‍ പ്രവേശിപ്പിക്കൂ.

4 മൂന്ന് മീറ്ററില്‍ കുറയാത്ത സാമൂഹിക അകലം പാലിക്കാന്‍ ജീവനക്കാരും ഉപഭോക്താക്കളും ശ്രദ്ധിക്കണം.

5 ഗ്രൂപ്പുകളായി വ്യായാമം ചെയ്യാന്‍ പാടില്ല.

5 പരിശീലകന്‍ ഒരു സമയം ഒരു വ്യക്തിയെ മാത്രമേ പരിശീലിപ്പിക്കാന്‍ പാടുള്ളൂ.

6 ടോയ്‌ലറ്റുകളിലും മറ്റു മുറികളിലും ഹാന്‍ഡ് സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നിര്‍ബന്ധമായും സജ്ജീകരിച്ചിരിക്കണം.

7 ജിമ്മില്‍ വരുന്നവര്‍ സ്വന്തമായി ടവലുകള്‍, സാനിറ്റൈസറുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ കൊണ്ടുവരണം.

8 ജിം ജീവനക്കാര്‍ ഓരോ രണ്ട് മണിക്കൂറിലും ഉപകരണങ്ങള്‍ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം.

ഈ തീരുമാനം ഇന്നു മുതല്‍ നിലവില്‍ വരും. മന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Now, masks must be worn at all times inside gyms in Qatar: MoCI

Most Popular