Sunday, August 1, 2021
Home Gulf Qatar ഖത്തര്‍ വിമാനത്താവളത്തില്‍ കോവിഡ് സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് വെന്‍ഡിങ് മെഷീനുകള്‍

ഖത്തര്‍ വിമാനത്താവളത്തില്‍ കോവിഡ് സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് വെന്‍ഡിങ് മെഷീനുകള്‍

ദോഹ: ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള വ്യക്തി സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ(പിപിഇ) വില്‍പ്പനയ്ക്ക് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചു. ടെര്‍മിനലിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഇത്തരം യന്ത്രങ്ങള്‍ ലഭ്യമാണ്.

ഫേസ് മാസ്‌ക്ക്, ഡിസ്‌പോസിബിള്‍ കൈയുറകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, അണുനശീകരണ വൈപ്പുകള്‍, ഫാര്‍മസി കൗണ്ടറുകളില്‍ ലഭിക്കുന്ന വൈറ്റമിന്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ വെന്‍ഡിങ് മെഷീനുകളില്‍ കിട്ടും. ടെര്‍മിനലുകളിലുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

സുരക്ഷിത യാത്രയ്ക്ക് ഫേഷ്യല്‍ റെകഗ്നിഷന്‍ സംവിധാനം
കോണ്‍ടാക്ടില്ലാത്ത സുരക്ഷിത യാത്ര സാധ്യമാക്കുന്ന അത്യാധുനിക ഫേഷ്യല്‍ റെകഗ്നിഷന്‍ സംവിധാനവും ഹമദ് വിമാനത്താവളത്തില്‍ ആരംഭിച്ചു. സെല്‍ഫ് ചെക്ക് കിയോസ്‌ക്കുകളില്‍ യാത്രക്കാരുടെ വിമാന, പാസ്‌പോര്‍ട്ട്, ഫേഷ്യല്‍ ബയോമെട്രിക് വിവരങ്ങള്‍ യോജിപ്പിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ബയോമെട്രിക് സംവിധാനമുള്ള ഈ ചെക്ക് ഇന്‍ കിയോസ്‌ക്കുകളില്‍ യാത്രക്കാര്‍ക്ക് ഫോട്ടോ എടുക്കുകയും പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും സ്‌കാന്‍ ചെയ്യുകയും ചെയ്യാം. ഈ ഡിജിറ്റല്‍ ഐഡന്റിറ്റി റെക്കോഡ് യാത്രക്കാരന്റെ മുഖം സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്പ്, പ്രി-ഇമിഗ്രേഷന്‍, സെല്‍ഫ് ബോര്‍ഡിങ് ഗേറ്റ് എന്നിവിടങ്ങളില്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുന്നു.

Now, vending machines to offer personal protective equipment at HIA


 

Most Popular