Sunday, July 25, 2021
Home Newsfeed ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റിന് അപ്പോയിന്‍മെന്റ് വേണ്ട

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റിന് അപ്പോയിന്‍മെന്റ് വേണ്ട

ദോഹ: ഇന്ത്യയിലെ കോളജുകളില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ അഡ്മിഷന് ഹാജരാക്കേണ്ട എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മുന്‍ കൂര്‍ അപ്പോയിന്‍മെന്റ് എടുക്കേണ്ടെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി. എന്‍ഐആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായവര്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 1 മണി വരെ എംബസിയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റിന് മാത്രമാണ് ഈ ഇളവെന്നും ബാക്കി എല്ലാ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും മുന്‍കൂര്‍ അപ്പോയിന്‍മെന്റ് വേണമെന്നും എംബസി ട്വിറ്ററില്‍ അറിയിച്ചു.

Most Popular