Sunday, September 19, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 20,000ല്‍ താഴെ; രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നു

ഖത്തറില്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 20,000ല്‍ താഴെ; രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നു

ദോഹ: കോവിഡ് പോസിറ്റീവ് കേസുകളേക്കാള്‍ രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ച്‌കൊണ്ടിരിക്കുന്ന ഖത്തറില്‍ ചികില്‍സയിലിരിക്കുന്ന രോഗികളുടെ എണ്ണം 20,000ല്‍ താഴെയായി. ഇന്ന് 1,026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,354 പേര്‍ രോഗമുക്തരായി.

86,488 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം രോഗം സ്ഥിരീകരിച്ചത്. 19,631 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. അതേ സമയം, രോഗം ഭേദമായവരുടെ എണ്ണം 66,763 ആയി ഉയര്‍ന്നു. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ മരണസംഖ്യ 94 ആയി. 42 വയസ്സുള്ളയാളാണ് ഇന്നു മരിച്ചത്.

24 മണിക്കൂറിനിടെ 14 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 224 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്.

Number of active COVID-19 cases falls below 20,000 as recoveries continue to outstrip infections


 

Most Popular