Friday, August 6, 2021
Home Gulf Qatar ഖത്തറില്‍ ആക്ടീവ് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് ഒരു മരണം കൂടി

ഖത്തറില്‍ ആക്ടീവ് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് ഒരു മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് 258 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 240 പേര്‍ മാത്രമാണ് 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,957 ആയി ഉയര്‍ന്നു.

അതേ സമയം, ഖത്തറില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,21,006 ആയി. ഇന്ന് ഒരാള്‍ കൂടി ഖത്തറില്‍ കോവിഡ് മൂലം മരിച്ചു. ആകെ മരണം 212.

421 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 64 പേര്‍ ഐസിയുവിലാണ്. ഖത്തറില്‍ ഇതുവരെ 7,39,091 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്.

Number of active COVID-19 cases goes up further in Qatar

Most Popular