Monday, April 19, 2021
Home Gulf Qatar അതിവേഗം സീറോ കോവിഡ് കേസുകളിലേക്കു മുന്നേറി ഖത്തര്‍

അതിവേഗം സീറോ കോവിഡ് കേസുകളിലേക്കു മുന്നേറി ഖത്തര്‍

ദോഹ: പരിശോധന നടത്തുന്നവരില്‍ കോവിഡ് കണ്ടെത്തുന്നവരുടെ എണ്ണം ഖത്തറില്‍ ഓരോ ആഴ്ച്ചയിലും കുറഞ്ഞുവരുന്നതായി കണക്കുകള്‍. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ഓരോ 100 ടെസ്റ്റുകളിലും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 20നും 26നും ഇടയില്‍ ഒരാഴ്ച്ചത്തെ ശരാശരി പോസിറ്റീവ് കേസുകള്‍ 3 ആണ്. തൊട്ടു മുമ്പത്തെ ആഴ്ച്ചയിലെ അതേ സ്ഥിതിയാണിത്. ഖത്തറില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയ മെയ് 26നും ജൂണ്‍ 1നും ഇടയില്‍ 100 പേരുടെ പരിശോധനയില്‍ 38.8 പേര്‍ക്ക് കോവിഡ് കണ്ടെത്തിയിരുന്നു. അതിന് ശേഷം ശരാശരി പോസിറ്റീവ് നിരക്ക് തുടര്‍ച്ചയായി കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍.

ഒക്ടോബര്‍ 26ലെ കണക്കു പ്രകാരം 2,842 പേരാണ് ഖത്തറില്‍ കോവിഡ് ചികില്‍സയില്‍ ഉള്ളത്. ചൊവ്വാഴ്ച്ച 6,013 പേരെ പരിശോധന നടത്തിയതില്‍ 257 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 230 പേര്‍ മാത്രമാണ് രാജ്യത്ത് ഇതിനകം കോവിഡ് ബാധിച്ചു മരിച്ചത്. ലോകത്തിലെ എറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണിത്. 128,617 പേര്‍ക്ക് ഇതിനകം രോഗം സുഖപ്പെട്ടു.

Numbers show distance to zero COVID-19 cases in Qatar getting shorter every week


 

Most Popular